Ootty rose flower show

ഗാര്‍ഡന്‍ ഓഫ് എക്‌സലന്‍സി പുരസ്‌കാരം നേടിയതോടെ ഊട്ടി പനനീര്‍പ്പൂ ഉദ്യാനം ലോകശ്രദ്ധനേടി വരികയാണ്. ഈവര്‍ഷം 3,800 ഓളം ഇനത്തിലുള്ള പനിനീര്‍ച്ചെടികളെയാണ് മേളയ്ക്കായി നട്ടുവളര്‍ത്തിയത്. പതിനൊന്നാമത് പനിനീര്‍പ്പൂമേള കാണാന്‍ വിദേശികളുള്‍പ്പെടെ പതിനായിരക്കണക്കിന് സഞ്ചാരികളാണെത്തിയത്.

നീലഗിരിജില്ലാവിഭാഗം നിര്‍മിച്ച പഞ്ചവര്‍ണക്കിളി, കോയമ്പത്തൂര്‍ ജില്ലാവിഭാഗം പതിനൊന്നടി ഉയരത്തില്‍ ഏഴായിരം പൂക്കള്‍കൊണ്ട് നിര്‍മിച്ച കരടിയുടെ രൂപം, ധര്‍മപുരിജില്ലാവിഭാഗം ആറടി ഉയരം ഏഴടിനീളത്തില്‍ നിര്‍മിച്ച പുലി, സേലം ജില്ലാവിഭാഗം എട്ടടി ഉയരത്തില്‍ 3,000 പനിനീര്‍പ്പൂക്കള്‍കൊണ്ട് നിര്‍മിച്ച ഒട്ടകത്തിന്റെ മാതൃക, കണ്ടാമൃഗം, മുയല്‍ എന്നിവയുടെ രൂപങ്ങള്‍ എന്നിവ പ്രധാന ആകര്‍ഷണമായി. ഫോട്ടോ - പി.പ്രകാശന്‍


























Courtesy : Mathrubhoomy.com